February 4, 2026

ഭാര്യയുടെ ചതിക്ക് നാല് വയസ് , ഗൂഢാലോചനയുടെ പ്രധാന സൂത്രധാരന്‍ വിനോദ് രാജേന്ദ്രന്‍ ഇപ്പോഴും സൈ്വര്യവിഹാരത്തില്‍

  • January 10, 2026
  • 0 min read
ഭാര്യയുടെ ചതിക്ക് നാല് വയസ് , ഗൂഢാലോചനയുടെ പ്രധാന സൂത്രധാരന്‍ വിനോദ് രാജേന്ദ്രന്‍ ഇപ്പോഴും സൈ്വര്യവിഹാരത്തില്‍

തന്റെ ഇഷ്ടജീവിതത്തിന് തടസമായ ഭര്‍ത്താവിനെ ലഹരിക്കേസില്‍ കുടുക്കാന്‍ മുന്‍ പഞ്ചായത്തംഗവും കാമുകനും ചേര്‍ന്ന് നടത്തിയ ചതിക്ക് ഇപ്പോള്‍ നാല് വയസ് തികയുകയാണ്. കേരളത്തെ മുഴുവന്‍ ഞെട്ടിച്ച വണ്ടന്മേട് എം.ഡി.എം.എ കേസില്‍ അന്വേഷണം ഇപ്പോഴും എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഈ ഗൂഢാലോചനയുടെ പ്രധാന സൂത്രധാരനായ വിനോദ് രാജേന്ദ്രനെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. 2022 ഫെബ്രുവരിയിലാണ് ഈ സംഭവം നടന്നത്. മുന്‍ പഞ്ചായത്തംഗം സൗമ്യയും കാമുകന്‍ വിനോദും ചേര്‍ന്ന് ഭര്‍ത്താവ് സുനിലിന്റെ ബൈക്കില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെച്ച് പൊലീസിനെക്കൊണ്ട്

പിടിപ്പിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സൗമ്യയും കൂട്ടാളികളും കുടുങ്ങിയെങ്കിലും വിനോദ് വിദേശത്തേക്ക് കടന്നു. പ്രതി വിദേശത്താണെന്ന മറുപടി പറഞ്ഞ് പോലീസ് അന്വേഷണം വൈകിപ്പിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നതിലോ ഇന്റര്‍പോളിന്റെ സഹായം തേടുന്നതിലോ പോലീസ് വലിയ വീഴ്ച വരുത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയമായ സ്വാധീനമുണ്ടോ എന്ന് പലരും സംശയിക്കുന്നു. സംഭവത്തിന് ശേഷം സി.പി.എം സൗമ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രധാന പ്രതി ഇപ്പോഴും വിദേശത്തിരുന്ന് നിയമത്തെ വെല്ലുവിളിക്കുകയാണ്, പോലീസ് കാണിക്കുന്ന നിസ്സംഗതയില്‍ ജനങ്ങള്‍ നിരാശരാണ്.

Leave a Reply

Your email address will not be published. Required fields are marked *