ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും കുരുക്ക് മുറുകുന്നു
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ അന്വേഷണം ശക്തമാകുന്നു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം മാറ്റിയ സംഭവത്തിലും തന്ത്രിയെ പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. ദേവസ്വം മാനുവൽ ലംഘിച്ചതിലും സ്വർണം പൂശിയതിലെ ക്രമക്കേടുകളിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.
