March 23, 2026

ഇംഗ്ലണ്ടില്‍ വന്‍ പ്രളയം, കാറ്റ്, കനത്ത മഞ്ഞ്

  • January 9, 2026
  • 1 min read
ഇംഗ്ലണ്ടില്‍ വന്‍ പ്രളയം, കാറ്റ്, കനത്ത മഞ്ഞ്

യു കെ: ഗോരത്തി കൊടുംങ്കാറ്റ് രാജ്യത്തെ മുഴുവനായി ബാധിച്ചതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ വ്യാപകമായ പ്രളയ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഗുരുതരമായ മഞ്ഞുവീഴ്ചയാണ് ഈ ചുഴലിക്കാറ്റ് ഉണ്ടാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ തെക്കന്‍ തീരപ്രദേശങ്ങളിലും മിഡ്ലാന്‍ഡ്‌സിലും 117 പ്രളയ മുന്നറിയിപ്പുകളും ജാഗ്രതാ അറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.മഞ്ഞു ഉരുകുന്നതും മഴയും ഒരേസമയം ഉണ്ടാകുന്നത് മൂലം ശനിയാഴ്ചയും ഞായറാഴ്ചയും പ്രളയ സാധ്യത വര്‍ധിപ്പിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. വാരാന്ത്യത്തില്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞും ഐസും സംബന്ധിച്ച യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ മഞ്ഞുവീഴ്ച നേരിടാന്‍ തയ്യാറാകണമെന്ന് മിഡ്ലാന്‍ഡ്‌സ് അധികൃതര്‍ അറിയിച്ചു.123 മൈല്‍ വേഗതയിലാഞ്ഞടിക്കുന്ന കാറ്റും കനത്ത മഞ്ഞുവീഴ്ചയും മൂലം 64,000-ത്തിലധികം വീടുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ മാത്രം 69-ല്‍ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. റെയില്‍വേ ഗതാഗതം മുഴുവന്‍ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്.വെയില്‍സിലും വെസ്റ്റ് മിഡ്ലാന്‍ഡ്‌സിലും ട്രെയിന്‍ സര്‍വീസുകള്‍ വലിയ തോതില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഫ്രാന്‍സിലേക്കുള്ള ഫെറി സര്‍വീസുകളും തടസ്സപ്പെട്ടു. ചാനല്‍ ദ്വീപുകളിലും കോര്‍ണ്വാളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനോട് സമാനമായ ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്ന് കോര്‍ണ്വാള്‍ കൗണ്‍സില്‍ നിവാസികള്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *