പ്രകൃതിവിരുദ്ധ പീഡന വീരനായ അധ്യാപകന്‍ അനില്‍ ലൈംഗിക അരാജകത്വത്തിന് അടിമ
മലമ്പുഴയില്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സംസ്‌കൃതം അധ്യാപകന്‍ അനിലിനെ കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു.റിമാന്‍ഡില്‍ കഴിയുന്ന ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.സംഭവത്തില്‍ കൂടുതല്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.മൊബൈല്‍ ഫോണ്‍ സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കേസിലെ ഇരകളുടേതാണോ എന്നത് ഉള്‍പ്പെടെ വിശദമായ ഫോറന്‍സിക് പരിശോധന നടക്കുകയാണ്.സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മറ്റേതെങ്കിലും പ്ലാറ്റ്ഫോമുകളിലൂടെയോ ഈ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (CWC) കൗണ്‍സിലിംഗിനിടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കി. സ്‌കൂള്‍ പരിസരത്തും അധ്യാപകന്‍ താമസിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയുമാണ് പീഡനം നടന്നതെന്നതാണ് കുട്ടികളുടെ വെളിപ്പെടുത്തല്‍.പ്രധാനമായും യു.പി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് ഇരകളെന്നാണ് വിവരം.അഞ്ചു വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലമ്പുഴ പോലീസ് അഞ്ച് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.നോട്ടീസിന് മറുപടി നല്‍കേണ്ട അവസാന തീയതി ഇന്നാണ്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗ് തുടരുകയാണ്.2025 നവംബര്‍ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ തന്റെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി, മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.കുട്ടി സുഹൃത്തിനോട് പറഞ്ഞ വിവരം സുഹൃത്തിന്റെ അമ്മ വഴി പുറംലോകമറിഞ്ഞു. ഡിസംബര്‍ 18-ഓടെ സ്‌കൂള്‍ അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നുവെങ്കിലും പോലീസിനെയോ ചൈല്‍ഡ് ലൈനെയോ അറിയിച്ചില്ലെന്ന ആക്ഷേപമുണ്ട്.സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനൊടുവില്‍ 2026 ജനുവരി 4-നാണ് അനിലിനെ അറസ്റ്റ് ചെയ്തത്.




