February 5, 2026

കാടിളക്കി കൊള്ള ശിക്കാരി’ ഗോവിന്ദ (32) പിടിയില്‍

  • January 9, 2026
  • 1 min read
കാടിളക്കി കൊള്ള ശിക്കാരി’ ഗോവിന്ദ (32) പിടിയില്‍

നിരവധി വനവിഭവങ്ങള്‍ കൊള്ളയടിച്ച ‘ശിക്കാരി’ ഗോവിന്ദ (32) എന്ന ആളെയാണ് വനം വകുപ്പുദ്യോഗസ്ഥര്‍ ബുധനാഴ്ച രാത്രി അറസ്റ്റുചെയ്തത്. ‘മാരി വീരപ്പന്‍’ എന്ന് വിളിപ്പേരുള്ള ശിക്കാരി ഗോവിന്ദ ഒട്ടേറെ വന്യജീവി അതിക്രമ കേസുകളില്‍ പ്രതിയാണ്. പലതവണ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം നേടി ഒളിവില്‍ പോകുകയാണ് പതിവ്. കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഇയാള്‍ ഒളിവിലാണ്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാല് കടുവകളെ കൊന്നു, 2023-ല്‍ ബൊഗാദിക്ക് സമീപം ഒരു കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ആക്രമിച്ച് 2.5 കോടി രൂപ കൊള്ളയടിച്ചു, ബെംഗളൂരുവില്‍ രണ്ട് കൊലപാതകക്കേസ് തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. ഇതിനുപുറമെ ചാമരാജനഗര്‍ ജില്ലയിലെ ഹനൂര്‍ പോലീസ് സ്റ്റേഷനില്‍ 2003-ല്‍ അനധികൃതമായി തോക്ക് കൈവശം വച്ചതിന് മറ്റൊരു കേസും നിലവിലുണ്ട്. ഇയാളുടെ സംഘത്തില്‍പ്പെട്ടവരെ പോലീസും വനംവകുപ്പും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.ബുധനാഴ്ച ഇയാള്‍ മൈസൂരു കൃഷ്ണരാജ ബൊളിവാര്‍ഡിലെ കോടതിയില്‍ ബൊഗാദി കവര്‍ച്ച കേസിന്റെ വിചാരണയ്ക്ക് എത്തിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സഹായത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കോടതി പരിസരത്തെത്തി. എന്നാല്‍, ഇവരെ വെട്ടിച്ച് ഗോവിന്ദകടന്നു. തുടര്‍ന്ന് രാത്രി എട്ടിന് മൈസൂരു-ചാമരാജനഗര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് പോലീസും വനം വകുപ്പുദ്യോഗസ്ഥരും ഓടികൊണ്ടിരിക്കുന്ന ട്രെയിനിലെത്തി പരിശോധന തുടങ്ങി. ഉടന്‍ ഗോവിന്ദ ട്രെയിനില്‍നിന്ന് ചാടി റെയില്‍വേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചു. ലോക്കോ പൈലറ്റിനോട് വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരും ട്രെയിനില്‍നിന്ന് ചാടി കുറ്റിക്കാട്ടില്‍ ഒളിച്ച ഗോവിന്ദയെ തിരച്ചലിലൂടെ പിടികൂടി. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഭാസ്‌കര്‍ അസി. കണ്‍സര്‍വേറ്റര്‍മാരായ രുദ്രേഷ്, വിരാജ് ഹൊസൂരു എന്നിവരാണ് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *