മകരജ്യോതി ദർശനസ്ഥലങ്ങളിലെ സുരക്ഷ: ജില്ലാ കളക്ടറും പോലീസ് മേധാവിയും നേതൃത്വത്തിൽ പത്തനംതിട്ടയിൽ പരിശോധന
പത്തനംതിട്ട : മകരജ്യോതി ദർശനസ്ഥലങ്ങളിലെ സുരക്ഷ പത്തനംതിട്ട ജില്ലാ കളക്ടർ ,എസ് പ്രേം കൃഷ്ണൻ IAS. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ .ആനന്ദ് IPS എന്നിവരുടെ നേതൃത്വത്തിൽ ,ശബരിമല എ.ഡി.എം അരുൺ എസ് നായർ, റാന്നി ഡി.എഫ്.ഒ എൻ രാജേഷ് കുമാർ, ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി എന്നിവരടങ്ങിയ സംഘം. മകരജ്യോതി ദർശന ഇടങ്ങളായ പഞ്ഞിപ്പാറ,ഇലവുങ്കൽ, നെല്ലിമല,അട്ടത്തോട് ,പടിഞ്ഞാറ് ഉന്നതി ,അട്ടത്തോട് തുടങ്ങിയ പ്രദേശങ്ങളെല്ലാം സന്ദർശിച്ച് വേണ്ട സുരക്ഷാക്രമീകരണങ്ങളും ദർശന സൌകര്യങ്ങളും വിലയിരുത്തി.ദർശന ഇടങ്ങളിലെല്ലാം പോലീസ് .വനംവകുപ്പ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കും .സുരക്ഷാക്രമീകരണങ്ങൾക്ക് വേണ്ട ബാരിക്കേഡുകളും മറ്റ് സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കുന്നതിനും വേണ്ടി അതാതു വകുപ്പുകളെ ചുമതലപ്പെടുത്തി
റിപ്പോർട്ട് അനീഷ് ചുനക്കര
