February 5, 2026

കോന്നി–തണ്ണിത്തോട് റോഡിൽ കാട്ടാന ഇറങ്ങി; ഗതാഗതം തടസ്സപ്പെട്ടു

  • January 9, 2026
  • 0 min read
കോന്നി–തണ്ണിത്തോട് റോഡിൽ കാട്ടാന ഇറങ്ങി; ഗതാഗതം തടസ്സപ്പെട്ടു

കോന്നി–തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ ആരണ്യം കഫേയ്ക്ക് സമീപം കാട്ടാന റോഡ് മുറിച്ച് കടന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കാട്ടാന പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്. റോഡ് മുറിച്ച് കടക്കുന്ന കാട്ടാനയുടെ ദൃശ്യം എലുമുള്ളുംപ്ലാക്കൽ സ്വദേശി സുനിലാണ് പകർത്തിയത്. കാട്ടാന റോഡരികിൽ നിലയുറപ്പിച്ചതിനെ തുടർന്ന് കുറച്ച് സമയത്തേക്ക് കോന്നി–തണ്ണിത്തോട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് കാട്ടാന വനത്തിലേക്ക് മടങ്ങിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *