March 23, 2026

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് മണ്ഡപം നിര്‍മ്മാണം തടസപ്പെടുത്തി കേസ് കൊടുത്ത വ്യക്തി കുഴഞ്ഞ് വീണു മരിച്ചു

  • January 9, 2026
  • 0 min read
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് മണ്ഡപം നിര്‍മ്മാണം തടസപ്പെടുത്തി കേസ് കൊടുത്ത വ്യക്തി കുഴഞ്ഞ് വീണു മരിച്ചു

കോട്ടയം :ഏറ്റുമാനൂര്‍ വികസന സമിതിയുടെ നേതാവ് ശ്രീശങ്കരം ഉദയകുമാര്‍ (51) ആണ് എറണാകുളത്ത് വെച്ച് മരണമടഞ്ഞത്.ക്ഷേത്രത്തിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോയ വഴിക്കാണ് മരണം.ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രമൈതാനത്ത് പ്രില്‍ഗ്രിം ഷെല്‍ട്ടര്‍ നിര്‍മാണത്തിനെതിരെ വികസനസമിതി കൊടി കുത്തി പ്രതിഷേധിച്ചതിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു ഉദയകുമാര്‍.ഇദ്ദേഹമാണ് നിര്‍മാണത്തിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കിയതും. നിര്‍മാണം തടസപ്പെട്ടതോടെ സ്ഥിരമായി ഇവിടെ നടന്നുവന്നിരുന്ന ചിറപ്പ് ഉത്സവം ഇത്തവണ കല്യാണമണ്ഡപത്തില്‍ ഒരുക്കിയ താത്ക്കാലിക ഷെഡിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *