പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു
ദേശീയ പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ പോക്‌സോ കേസ്പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ദേശീയ പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. 17 വയസുള്ള താരമാണ് പീഡനത്തിനിരയായത്.ഡിസംബര്‍ 16ന് ഫരീദാബാദിലേക്ക് വിളിച്ചുവരുത്തി ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്ന് പരിശീലകന്‍ ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് എന്‍ആര്‍എഐ അങ്കുഷ് ഭരദ്വാജിനെ സസ്‌പെന്‍ഡ് ചെയ്തു.
