ആഷസ് പരമ്പര ആസ്‌ട്രേലിയയ്ക്ക്, 4-1 ന്റെ വിജയം
ആഷസിലെ അവസാനെ ടെസ്റ്റും വിജയിച്ച് പരമ്പരയില്‍ മിന്നും ജയം നേടി ആസ്ട്രേലിയ. ഇതോടെ പരമ്പരയും 4-1 ന് ഓസീസ് സ്വന്തമാക്കി. സിഡ്നിയിലെ അവസാന ടെസ്റ്റിന്റെ അഞ്ചാം ദിനമാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. നാലാം ദിനം എട്ട് വിക്കറ്റിന് 302 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംങ് അവസാനിപ്പിച്ചത്. അഞ്ചാം ദിനം 342 ന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 384 റണ്‍ നേടി എല്ലാവരും പുറത്തായപ്പോള്‍, ഓസീസ് 567 റണ്ണെടുത്തു. രണ്ടാം ഇന്നിംങ്സില്‍ ഇംഗ്ലണ്ട് 342 റണ്ണെടുത്തപ്പോള്‍, ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടമാക്കി 161 റണ്ണെടുത്ത് വിജയിച്ചു.ഓസീസിന് വേണ്ടി നാലാം ഇന്നിംങ്സില്‍ ഹെഡ് (29), ജെയ്ക് വെര്‍ത്ത് ലാന്‍ഡ് (34), മാര്‍നസ് ലബുഷൈന്‍ (37), സ്റ്റീവ് സ്മിത്ത് (12), ഖവാജ (6) എന്നിവര്‍ പുറത്തായി. അലക്സ് കാരിയും (16), കാമറൂണ്‍ ഗ്രീനും (22) ചേര്‍ന്ന് ഓസീസിനെ വിജയിപ്പിച്ചു.
