March 23, 2026

ഓടുന്ന കാറില്‍ പതിനാലുകാരിയെ എസ്‌ഐയും യൂട്യൂബറും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

  • January 8, 2026
  • 0 min read
ഓടുന്ന കാറില്‍ പതിനാലുകാരിയെ എസ്‌ഐയും യൂട്യൂബറും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

കാണ്‍പൂര്‍: ഓടുന്ന കാറിനുള്ളില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. പൊലീസ് സബ് ഇന്‍സ്‌പെക്ടറും പ്രദേശിക യൂട്യൂബറും ചേര്‍ന്നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ റെയില്‍വെ ട്രാക്കിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് പെണ്‍കുട്ടിയെ രണ്ട് മണിക്കൂറോളം പീഡിപ്പിക്കുകയും ചെയ്തുപ്രതിയായ എസ്‌ഐ അമിത് കുമാര്‍ മൗര്യ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് പഠനം ഉപേക്ഷിച്ച പെണ്‍കുട്ടിയെ തിങ്കളാഴ്ച രാത്രി 10 മണിയോടെ പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.പെണ്‍കുട്ടിയെ റെയില്‍വെ ട്രാക്കിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് പെണ്‍കുട്ടിയെ രണ്ട് മണിക്കൂറോളം പീഡിപ്പിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടിയെ പിന്നീട് വീടിന്റെ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തു.അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ അമിത് കുമാര്‍ മൗര്യ, യൂട്യൂബര്‍ ശിവ്ബരന്‍ യാദവ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. യാദവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഒളിവില്‍ പോയ എസ്‌ഐയെ പിടികൂടാന്‍ നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച എസ്‌ഐയുടെ എസ്യുവി കാറും പൊലീസ് കണ്ടെടുത്തു.സംഭവം നടക്കുന്ന സമയത്ത് പ്രതിയായ എസ്‌ഐ മൗര്യ സച്ചേണ്ടിയില്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പരാതി ലഭിച്ചിട്ടും കൃത്യമായ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വരുത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദിനേശ് ചന്ദ്ര ത്രിപാഠിയെ സ്ഥലംമാറ്റുകയും എസ്എച്ച്ഒ വിക്രം സിങ്ങിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.പീഡനം നടത്തിയത് പൊലീസുകാരനാണെന്ന് പറഞ്ഞപ്പോള്‍ തങ്ങളെ പൊലീസ് സ്റ്റേഷനില്‍ തിരിച്ചയച്ചതായി അതിജീവിതയുടെ കുടുംബം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *