February 5, 2026

ഒരു ബൂത്തില്‍ മാത്രം 400 വോട്ടര്‍മാര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായി

  • January 7, 2026
  • 0 min read
ഒരു ബൂത്തില്‍ മാത്രം 400 വോട്ടര്‍മാര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായി

ഒരു ബൂത്തില്‍ മാത്രം 400 വോട്ടര്‍മാര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായി. അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎല്‍എ ആവശ്യപ്പെട്ടു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 106ആം ബൂത്തിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്നും 400ലധികം ആളുകള്‍ പുറത്തായത്. സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ എംഎല്‍എ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോഴിക്കോട് ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കിയത്. എംഎല്‍എ എന്ന നിലയില്‍ നിരവധി പരാതികളാണ് ഇത് സംബന്ധിച്ച് ലഭിക്കുന്നത്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 106ാം ബൂത്തിലെ ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നത് വളരെ ഗൗരവമായി കണക്കിലെടുക്കണമെന്നും, കരട് വോട്ടര്‍പട്ടികയില്‍ നിന്നും വിട്ടു പോയവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള തെറ്റുകള്‍ വരാതിരിക്കാനുള്ള അടിയന്തര നിര്‍ദേശങ്ങള്‍ ഉണ്ടാകണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *