ഒരേ മുറ്റത്ത് വളർന്ന നാല് കുഞ്ഞുങ്ങൾ ഒരേ മണ്ണിലേക്ക്; അബുദാബി അപകടം ഒരു നാടിന്റെ കണ്ണീരായി
മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും, റുക്സാനയുടെയും 5 മക്കളിൽ നാലുപേർ’ അഷാസ് (14), അമ്മാർ (12), അസം (7), അയാഷ് (5) ഒപ്പം അവരുടെ വീട്ടിലെ സഹായിയായിരുന്ന മലപ്പുറം സ്വദേശി ബുഷ്റയും ഇനി ഓർമ്മകളിൽ മാത്രം.
ചിരിയും ,കളിയും, കുസൃതികളുമായി നിറഞ്ഞുനിന്ന ആ വീട് ഒരു നിമിഷം കൊണ്ട് നിശബ്ദമായി. ഒരൊറ്റ സഹോദരിയെയും ഉമ്മയെയും ഉപ്പയെയും തനിച്ചാക്കി, ആ 4 സഹോദരങ്ങൾ കൈകോർത്ത് ആരും തിരിച്ചു വരാത്ത ലോകത്തേക്ക് യാത്രയായി. .
