ചാരവൃത്തി പതിനഞ്ചുകാരന്‍ പിടിയില്‍
ചണ്ഡീഗഢ്: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് ജമ്മു സ്വദേശിയായ പതിനഞ്ചുകാരന്‍ പഞ്ചാബില്‍ അറസ്റ്റില്‍. പത്താന്‍കോട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കുട്ടികള്‍ നിരീക്ഷണത്തിലാണ് എന്നും പോലീസ് വ്യക്തമാക്കി.പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ചാരവൃത്തിക്കായി ഇന്ത്യയില്‍നിന്നും കുട്ടികളെയും റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നതായി അധകൃതര്‍ പറയുന്നു. അറസ്റ്റിലായ കുട്ടി ഒരു വര്‍ഷമായി പാകിസ്താനിലുള്ള ഐഎസ്ഐ ഏജന്റുമാരുമായി ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ് കണ്ടെത്തി.ജമ്മുവിലെ സാമ്പാ ജില്ലക്കാരനായ കുട്ടിയെ പാകിസ്താനിലുള്ള ഐഎസ്ഐ ഏജന്റുമാരുമായി ബന്ധിപ്പിക്കുന്ന നിരീക്ഷണ, സാങ്കേതിക വിശകലനങ്ങള്‍ക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ വഴി ഇന്ത്യയെക്കുറിച്ചുള്ള പ്രധാനപ്പെട്ടതും അതീവ രഹസ്യ സ്വഭാവമുള്ളതുമായ വിവരങ്ങള്‍ കുട്ടി പങ്കുവെച്ചിരുന്നതായും പോലീസ് പറയുന്നു.



