ഫിലിപ്പീന്‍സ് കാരി കേരളത്തിന് മരുമകള്‍
ഫിലിപ്പീന്‍സ്കാരി ഇനി കാഞ്ഞിരപ്പള്ളിക്കാരി അച്ചായാത്തി, വിദേശവനിതയെ താലിചാര്‍ത്തി ജീവിതപങ്കാളിയാക്കി പാറത്തോട്ടുകാരന് യുവാവ്. പാറത്തോട് പൊടിറ്റം കൊച്ചുപുരയ്ക്കല്‍ ബാബു-അന്നമ്മ ദമ്പതികളുടെ മകന് സുബിന് ബാബുവാണ് ഫിലിപ്പീൻസുകാരിയായ ജെസീക്കയെ പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടന്ന ചടങ്ങില്‍ ജീവിത സഖിയാക്കിയത്.വധുവിന്റെ അമ്മയും സഹോദരിയും സുഹൃത്തും ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.ഒരു വര്‍ഷം മുന്‍പാണ് സുബിന് ജെസീക്കയുമായി സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.ഇവരുടെ ഇഷ്ടത്തിന് വീട്ടുകാരും സമ്മതം അറിയിച്ചതോടെയാണ് വിവാഹത്തിലേക്ക് കടന്നത്. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം വിവാഹതിരുക്കര്മങ്ങളില് മുഖ്യകാര്‍മികനായി.


