മുന്‍ ദേവസ്വം ബോര്‍ഡ് അംഗവും മുതിര്‍ന്ന സി.പി.ഐ നേതാവുമായ ശങ്കര്‍ദാസും സ്വര്‍ണ്ണക്കൊള്ളയില്‍: സൂപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: മുന്‍ ദേവസ്വം ബോര്‍ഡ് അംഗവും മുതിര്‍ന്ന സി.പി.ഐ നേതാവുമായ ശങ്കര്‍ദാസിനും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കെന്ന എസ് ഐ റ്റി കോടതിയില്‍. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസ് നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ശബരിമലയില്‍ നടന്നതു വലിയ ക്രമക്കേടാണെന്ന് നിരീക്ഷിച്ചു. നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിടില്ലേയെന്ന അതീവ ഗുരുതര പരാമര്‍ശമാണ് സുപ്രീം കോടതി നടത്തിയത്. ഹൈക്കോടതി ഉത്തരവില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശങ്കരദാസ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ പരമോന്നത കോടതി ഇത് പൂര്‍ണമായും തള്ളി. പ്രായത്തിന്റെ കാര്യത്തില്‍ മാത്രമേ നിങ്ങളോട് അനുഭാവമുള്ളൂ. അതുകൂടാതെ മെറിറ്റും പരിഗണിക്കും. അല്ലാതെ മറ്റൊന്നും പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോതി വ്യക്തമാക്കി. തന്റെ പ്രായാധിക്യവും ശാരീരിക അവസ്ഥകളും കണക്കിലെടുത്ത് നടപടികളില്‍ ഇളവ് വേണമെന്നായിരുന്നു ശങ്കരദാസ് പ്രധാനമായും ആവശ്യപ്പെട്ടത്. കൂടാതെ, ബോര്‍ഡ് അംഗങ്ങള്‍ക്ക് ക്രിമിനല്‍ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈ ആവശ്യങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായില്ല. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നുണ്ടെങ്കില്‍ ശങ്കരദാസിന് വീണ്ടും കേരള ഹൈക്കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ആറാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സംശയനിഴലില്‍ നിര്‍ത്തുന്നതായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍. രാഷ്ട്രീയമായും എസ്‌ഐടി ആക്രമിക്കപ്പെട്ടു. എന്നാല്‍ എസ്‌ഐടി രൂപീകരിച്ച ദേവസ്വം ബെഞ്ചിന് വ്യത്യസ്ത നിലപാടാണ് ഉള്ളത്.അന്വേഷണത്തില്‍ ദേവസ്വം ബെഞ്ച് തൃപ്തി അറിയിച്ചു.ഈ മാസം 19ന് വീണ്ടും പരിഗണിക്കുമ്പോള്‍ എസ്‌ഐടി നാലാമത്തെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ശങ്കരദാസിനെതിരെയുള്ള അന്വേഷണം കൂടുതല്‍ ശക്തമാകാനാണ് സാധ്യത. ശങ്കരദാസിന്റെ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് നേരത്തെ അറസ്റ്റ് വൈകിപ്പിച്ചിരുന്നു എന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ശങ്കര്‍ദാസിനെതിരെ നിരവധി തെളിവുകളാണ് എസ് ഐ റ്റി കോടതിയ്ക്ക കൈമാറിയിരിക്കുന്നത്.
