March 23, 2026

പകല്‍ ഡെലിവറി ബോയിസ് രാത്രി മോഷണ ബോയിസ്

  • January 5, 2026
  • 0 min read
പകല്‍ ഡെലിവറി ബോയിസ് രാത്രി മോഷണ ബോയിസ്

കൊല്ലം: വീട്ടില്‍ നിന്നും സി സി ടി വി മോഷ്ടിച്ച സഹോദരന്മാരടക്കം മൂന്ന് യുവാക്കള്‍ പിടിയില്‍. ഏരൂര്‍നെടിയറ നെട്ടയം പാലോട്ട്‌കോണം ചരുവിളവീട്ടില്‍ സച്ചുമോന്‍, സന്ദീപ്, ആയിരനല്ലൂര്‍ വിളക്കുപാറ മംഗലത്ത് പുത്തന്‍ വീട്ടില്‍ രാഹുല്‍ എന്നിവരാണ് തെന്മല പൊലീസിന്റെ പിടിയിലായത്. ഇടമണ്‍ 34 വാഴേതില്‍ വീട്ടില്‍ ലിയോ തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യം. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ശ്രദ്ധയില്‍പ്പെട്ടതോടെ മൂന്നുപേരും ചേര്‍ന്ന് സിസിടിവി മോഷ്ടിച്ചെടുക്കുകയായിരുന്നു.ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഉടന്‍തന്നെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പ്രതികളെ പിന്തുടര്‍ന്ന നാട്ടുകാര്‍ ഇടമണ്‍ 34 ജംഗ്ഷനില്‍ വച്ച് പ്രതികളെ പിടികൂടി പൊലീസിന് കൈമാറി. ഓണ്‍ലൈന്‍ ഡെലിവറി സംഘത്തിലുള്‍പ്പെട്ട സംഘം പകല്‍ സമയം ഡെലിവറി നടത്തി വീടുകളുടെ പരിസരം മനസ്സിലാക്കി രാതിയില്‍ മോഷണത്തിനിറങ്ങാറാണ് രീതി. സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ ആണ് സംഘത്തിന്റെ ലക്ഷ്യം. കൂടുതല്‍ കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *