വധശ്രമം, പോലീസ് പ്രതികളെ മണിക്കൂറിനുള്ളില്‍ പിടികൂടി
ഒല്ലൂര്‍ പുത്തൂര്‍ പള്ളിക്കു സമീപമുള്ള വീട്ടിലേക്ക് അതിക്രമിച്ചുകയറി കല്ലെറിഞ്ഞ് അതിക്രമം നടത്തുകയും വീട്ടുകാരെ വധശ്രമം നടത്തുകയും ചെയ്ത കേസിലെ പ്രതിയായ ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ടമോഹനന്‍ മകന്‍ കുട്ടു എന്ന് വിളിക്കുന്ന കൃഷ്ണജ് (30), തൈക്കാട്ടുശ്ശേരി എടത്തേടത്ത് വീട്ടില്‍ വിഷ്ണു (28) എന്നിവരെയാണ് ഒല്ലൂര്‍ പോലീസ് പിടികൂടിയത്.ക്രിസ്തുമസിന്റെ തലേദിവസം രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുത്തൂര്‍ പള്ളിക്ക് സമീപം താമസിക്കുന്ന ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡിയായ അജയ് എന്നയാളുടെ വീട്ടിലേക്കാണ് രാത്രി 10 മണിയോടെ കാറില്‍ എത്തിയ സംഘം ആക്രമണം നടത്തിയത്. സ്റ്റേഷനില്‍ പരാതിലഭിച്ച ഉടന്‍തന്നെ കേസ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷണ സംഘം പ്രതികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. സംഭവത്തിനു ശേഷം പ്രതികളെ പിന്തുടരുന്ന വേളയില്‍ പ്രതികള്‍ ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനത്തെ സൈബര്‍ സെല്ലിന്റെ സാങ്കാതിക സഹായത്തോടെ കണ്ടെത്തുകയും പ്രതികളിലൊരാളായ വിഷ്ണുവിനെ വാഹനത്തോടൊപ്പം പിടികൂടുകയായിരുന്നു.തുടര്‍ന്ന് ഒളിവില്‍ പോയ ഒന്നാം പ്രതിയായ കൃഷ്ണജിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് കൃഷ്ണജിനെ കൊഴുക്കുള്ളി ഭാഗത്ത് നിന്നും അതി സാഹസികമായി പിടികൂടുകയുമായിരുന്നു. സാജന്‍ തീക്കാറ്റിന്‍േറയും ജിഷ്ണുവിന്‍േറയും ഗാങ്ങുകള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് അന്വേഷണത്തില്‍ വെളിവായിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു. ഒല്ലൂര്‍ ഇന്‍സ്പെക്ടര്‍ ഇ ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ വരുണ്‍, സോമന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സന്ദീപ്, അജിത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാം ചെമ്പകം, കെ എന്‍ നിരാജ്‌മോന്‍, പി പി അജിത് എന്നിവരാണ് ഉണ്ടായിരുന്നത്



