February 5, 2026

തമിഴ് സര്‍ക്കാര്‍ വേറെ ലവല്‍, കുടുംബങ്ങള്‍ക്ക് 3000 രൂപ പ്രതിമാസം

  • January 5, 2026
  • 0 min read
തമിഴ് സര്‍ക്കാര്‍ വേറെ ലവല്‍, കുടുംബങ്ങള്‍ക്ക് 3000 രൂപ പ്രതിമാസം

പൊങ്കല്‍ കിറ്റിനു പകരം ഓരോ കുടുംബത്തിനും 3,000 രൂപാ വീതം നല്‍കുമെന്ന് സര്‍ക്കാര്‍; പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചെന്നൈ : തമിഴ്നാട്ടില്‍ പൊങ്കലിന് അര്‍ഹരായ കുടുംബങ്ങള്‍ക്ക് 3000 രൂപ വീതം നല്‍കാന്‍ തീരുമാനിച്ച് ഡിഎംകെ സര്‍ക്കാര്‍. ഇത്തവണ പൊങ്കല്‍ കിറ്റിനു പകരമാണ് 3,000 രൂപാ വീതം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ 2,22,91,710 കുടുംബങ്ങള്‍ക്ക് മൂവായിരം രൂപ വീതം ലഭിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് അല്‍പ സമയം മുമ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനുവരി 14 മുതലാണ് തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷം.തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 2021ല്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ പൊങ്കല്‍ കിറ്റിനു പകരം 2,500 രൂപ നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അതേ തന്ത്രം പയറ്റുകയാണ് ഡിഎംകെ സര്‍ക്കാരും. ഒരു കിലോ വീതം പച്ചരി, പഞ്ചസാര, ഒരു കരിമ്പ് എന്നിവയടങ്ങുന്ന കിറ്റ് ആണ് പൊങ്കലിനു നല്‍കാറുള്ളത്. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം പണം നല്‍കിയിരുന്നില്ല. അതിനു മുമ്പ് ഡിഎംകെ സര്‍ക്കാര്‍ 1,000 രൂപ നല്‍കിയിരുന്നു. പൊങ്കല്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി ആര്‍. ഗാന്ധി നേരത്തെ സൂചിപ്പിച്ചിരുന്നു. ജനുവരി 10നകം വിതരണം പൂര്‍ത്തിയാക്കും.3000 രൂപ വീതം പൊങ്കലിന് പണം നല്‍കുന്നത് ഡിഎംകെയ്ക്ക് കൂടുതല്‍ വോട്ടു ലഭിക്കുന്നതിനും ഭരണം നിലനിറുത്തുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍ എല്ലാ വീട്ടിലും സന്തോഷം നിറഞ്ഞൊഴുകട്ടെ എന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്നലെ സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചത്

Leave a Reply

Your email address will not be published. Required fields are marked *