February 5, 2026

മലപ്പുറത്ത് പട്ടാപ്പകൽ ആൾമാറാട്ടം നടത്തി കവർച്ച; പാൽവിതരണക്കാരനെ ആക്രമിച്ച് ബൈക്കും പണവും കവർന്നു

  • January 4, 2026
  • 0 min read
മലപ്പുറത്ത് പട്ടാപ്പകൽ ആൾമാറാട്ടം നടത്തി കവർച്ച; പാൽവിതരണക്കാരനെ ആക്രമിച്ച് ബൈക്കും പണവും കവർന്നു

മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിനെ തടഞ്ഞുനിർത്തി ആക്രമിച്ച് കവർച്ച നടത്തിയ സംഭവം റിപ്പോർട്ട് ചെയ്തു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം നടന്നത്.പാൽവിതരണക്കാരനായ മാങ്കുളം സ്വദേശി കബീർ ആക്രമണത്തിന് ഇരയായി. രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. പൊലീസ് ആണെന്ന് പറഞ്ഞ് കബീറിനെ തടഞ്ഞ സംഘം പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ച് വീഴ്ത്തുകയായിരുന്നു.തുടർന്ന് കബീറിന്റെ സ്കൂട്ടിയും 20,000 രൂപയും മൊബൈൽ ഫോണും സംഘം കവർന്നു. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *