സൗഹൃദം കൊലപാതകമായി: വിവാഹം നിരസിച്ച യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ജീവനെടുത്തു
കര്‍ണാടക: പ്രണയപ്പകയും, വാശിയും വീണ്ടും ഒരു നിഷ്കളങ്ക ജീവനെടുത്തു. കർണാടകയിലെ യെല്ലാപൂരിൽ 30 വയസ്സുകാരിയായ രഞ്ജിത ബനസോഡാണ് ബാല്യകാല സുഹൃത്തിന്റെ ഉപദ്രവത്തിന് ഇരയായത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെത്തുടർന്ന് സുഹൃത്തായ റഫീഖ് ഇമാംസാബ രഞ്ജിതയെ ജീവനെടുത്തു. കൃത്യം നടത്തിയ പിന്നാലെ റഫീഖും വനത്തിനുള്ളിൽ സ്വയം ജീവനൊടുക്കി.വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര സ്വദേശിയുമായി വിവാഹിതയായ രഞ്ജിതയ്ക്ക് 10 വയസ്സുള്ള ഒരു മകനുണ്ട്. എന്നാൽ ജീവിത സാഹചര്യങ്ങൾ കാരണം ഭർത്താവുമായി വേർപിരിഞ്ഞ യുവതി സ്വന്തം മകന് ഒരു നല്ല ഭാവി നൽകണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. ഇതിനായി ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു. കഷ്ടപ്പാടുകൾക്ക് ഇടയിലും മകന്റെ പുഞ്ചിരിക്കായി ജീവിച്ച ആ അമ്മയുടെ യാത്രയാണ് പാതിവഴിയിൽ മുറിഞ്ഞത്.സ്കൂൾ കാലം മുതലുള്ള പരിചയമായിരുന്നു രഞ്ജിതയും, റഫീഖും തമ്മിൽ. സൗഹൃദത്തിന്റെ പേരിൽ രഞ്ജിതയുടെ വീട്ടിൽ സ്ഥിരം ഭക്ഷണത്ത് എത്തിയിരുന്ന റഫീഖ്, ആ ബന്ധത്തെ വിവാഹത്തിലേക്ക് മാറ്റാൻ നിർബന്ധിച്ചതാണ് എല്ലാറ്റിന്റെയും തുടക്കം. തന്റെ ജീവിത സാഹചര്യങ്ങൾ അറിയാവുന്ന സുഹൃത്തിൽ നിന്ന് രഞ്ജിത ഇത് പ്രതീക്ഷിച്ചിരുന്നില്ല. രഞ്ജിതയും, കുടുംബവും റഫീഖിന്റെ ആവശ്യം കർശനമായി നിരസിച്ചു.എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച ജോലി കഴിഞ്ഞ് മകന്റെ അടുത്തേക്ക് മടങ്ങുകയായിരുന്ന രഞ്ജിതയെ വഴിയിൽ തടഞ്ഞുനിർത്തി റഫീഖ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മാരകമായി പരിക്ക് ഏല്‍പ്പിച്ചു. യുവതിയെ നാട്ടുകാർ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ അയില്ല. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെട്ട റഫീഖിനെ മണിക്കൂറുകൾക്ക് ശേഷം വനത്തിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുക ആയിരുന്നു.Headline



