February 5, 2026

ഇന്‍ഡോര്‍ ദുരന്തം: മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി

  • January 3, 2026
  • 0 min read
ഇന്‍ഡോര്‍ ദുരന്തം: മുഖ്യമന്ത്രിയില്‍ നിന്ന്  വിവരങ്ങള്‍ തേടി

ആരോ?ഗ്യ മന്ത്രാലയത്തില്‍നിന്ന് മുഖ്യമന്ത്രിയില്‍ നിന്നടക്കം വിവരങ്ങള്‍ തേടി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. മരണം 15 ആയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് പേര്‍ ആശുപത്രിയില്‍ കഴിയവേ മുഖ്യമന്ത്രി മോഹന്‍ യാദവ് വിവാഹാഘോഷത്തില്‍ പങ്കെടുത്തത് വിവാദമായി. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ന?ഗരമായി കണക്കാക്കുന്ന ഇന്‍ഡോറിലുണ്ടായ ദുരന്തം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചര്‍ച്ചയാണ്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഉമാഭാരതിയടക്കം നടന്നത് മഹാപാപമാണെന്ന് തുറന്നടിച്ചു. ഇതില്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ആരോ?ഗ്യ മന്ത്രാലയത്തില്‍നിന്നുള്ള സംഘമാണ് സാഹചര്യം വിലയിരുത്തിയത്. മുഖ്യമന്ത്രി മോഹന്‍ യാദവില്‍ നിന്നടക്കം വിവരങ്ങള്‍ തേടി. ഉദ്യോ?ഗസ്ഥ സംഘം വൈകാതെ ഇന്‍ഡോറിലേക്ക് പോകും. ദേശീയ മനുഷ്യാവകാശ കമ്മീഷനും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. മധ്യപ്രദേശ് ചീഫ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. മരണ സംഖ്യ സംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. മരണസംഖ്യ 15 ആയി ഉയര്‍ന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പത്ത് മരണമാണെന്നാണ് സര്‍ക്കാര്‍ കണക്ക്. അതിനിടെ നൂറുകണക്കിനുപേര്‍ ആശുപത്രിയില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമ്പോഴാണ് ഇന്നലെ നാ?ഗ്ദയിലെ ബിജെപി ജില്ലാ അധ്യക്ഷന്റെ മകന്റെ വിവാഹാഘോഷത്തില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ മുഖ്യമന്ത്രി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതാണ്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *