ബാര്‍ ജീവനക്കാരന് ക്രൂരമര്‍ദനം
ബാര്‍ ജീവനക്കാരന് ക്രൂരമര്‍ദനം. തിരുവില്വാമല റോയല്‍ ബാറിലെ ജീവനക്കാരന്‍ സുബ്രഹ്‌മണ്യനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബാറിലെ മുന്‍ ജീവനക്കാരനടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെ മുന്‍ ജീവനക്കാരന്‍ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിന്റോ, എബിന്‍, രഞ്ജിത്ത് എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദനമെന്നാണ് സുബ്രഹ്‌മണ്യന്‍ പറയുന്നത്. ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് സുഹൃത്തുക്കള്‍ക്കൊപ്പം വീണ്ടും ബാറിലെത്തുകയായിരുന്നു. പിന്നാലെ സുബ്രഹ്‌മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.സുരക്ഷാ ജീവനക്കാരും നാട്ടുകാരും തടയാന്‍ ശ്രമിച്ച എങ്കിലും മര്‍ദ്ദനം തുടര്‍ന്നുകൊണ്ടേയിരുന്നു. സുബ്രഹ്‌മണ്യന്റെ മുഖത്ത് ആഞ്ഞടിക്കുന്നത് അടക്കം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സുബ്രഹ്‌മണ്യനെ പലതവണ അടിക്കുന്നതും ദൃശ്യത്തിലുണ്ട്. അടിയേറ്റ് നിലത്ത് വീണ സുബ്രഹ്‌മണ്യനെ അവശനിലയില്‍ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബാറിലെ ജീവനക്കാ ജീവനക്കാരന്‍ ആയിരിക്കെ, ചില വിഷയങ്ങളുടെ പേരില്‍ ഗിരീഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍, വ്യക്തിപരമായി താനുമായി യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് സുബ്രഹ്‌മണ്യന്‍ പറയുന്നത്. താടിയെലിന് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്‌മണ്യന്‍ ചികിത്സയിലാണ്. പോലീസ് കുടുതല്‍ വിശഹമായ അന്വേഷണങ്ങളിലാണ്.



