ചാടിപ്പോയ പ്രതിക്കായി ഊര്‍ജ്ജിത അന്വേഷണം
ചികിത്സയിലായിരിക്കെ ചാടിപ്പോയ പെരിന്തല്‍ മണ്ണ ദൃശ്യക്കൊലക്കേസ് പ്രതി വിനീഷിനായി തിരച്ചില്‍ ഉര്‍ജ്ജിതമാക്കി പൊലീസ്. കുതിരവട്ടത്തു ചികിത്സയിലിരിക്കേ ആണ് ഇയ്യാള്‍ ചാടിപ്പോയത്. പ്രതി കേരളം വിട്ടതായാണ് ലഭിക്കുന്ന സൂചന. ഇതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണസംഘം കര്‍ണ്ണാടകയില്‍ അന്വേഷണം നടത്തുന്നതായും വിവരമുണ്ട്. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കെയാണ് അഞ്ച് ദിവസം മുന്നെ പ്രതി വിനിഷ് ചാടിപ്പോയത്. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്നാണ് പുറത്തുചാടിയത്. മുന്നെയും പ്രതി ചാടി പോയിട്ടുണ്ട്. 2022 ലാണ് ഇത്. അപ്പോള്‍ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതിന്റെ കൂടം പശ്ചാത്തലത്തിലാണ് പ്രതിയെ പിടികൂടാന്‍ അന്വേഷണം അന്യ സംസ്ഥാനത്ത കേന്ദ്രീകരിച്ച് നടത്തുന്നത്. 2021 ലാണ് പെരിന്തല്‍ മണ്ണ സ്വദേശിയായ ദൃശ്യയെ പ്രണയനൈരാശ്യം പറഞ്ഞ് കുത്തികൊന്നത്. പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. അവിടെ നിന്നും മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടത്തേക്ക് കൊണ്ടുവരുകയായിരുന്നു
