February 5, 2026

തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്

  • January 3, 2026
  • 1 min read
തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്

തിരുമലയിലെ പ്രശസ്തമായ ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് തിരുപ്പതി ലഡ്ഡു. ഒരു ദിവസം വിറ്റത് 5.13 ലക്ഷം; 2025-ൽ തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനതിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ആണ് ക്ഷേത്രത്തിലെ ലഡ്ഡു ഉത്പാദനത്തിന് മേൽനോട്ടം വഹിക്കുന്നത്. ജനുവരി 1-ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.‘2025-ൽ ലഡ്ഡു പ്രസാദത്തിന് റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തിയെന്നും 2024-നെ അപേക്ഷിച്ച് 10% വർധനവാണ് ഉണ്ടായതെന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഡിസംബർ 27-ന് എക്കാലത്തെയും ഉയർന്ന പ്രതിദിന വിൽപന നടന്നു. 5.13 ലക്ഷം ലഡ്ഡു ആണ് അന്ന് വിറ്റുപോയത്.

Leave a Reply

Your email address will not be published. Required fields are marked *