മലപ്പുറം ജില്ല വിഭജിച്ച് രണ്ടാക്കണം; ജില്ലയിലെ ജനസംഖ്യ കൂടുതലാണ്, ജില്ലയിലെ ആളുകള്‍ക്ക് നേരിട്ട് വികസനവും മറ്റും എത്തണമെങ്കില്‍ ജില്ല വിഭജിക്കണം: സന്തോഷ് പണിറ്റ്
മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം എന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മലപ്പുറം ജില്ലയിലെ ജനസംഖ്യ കൂടുതലാണെന്നും ജില്ലയിലെ ആളുകള്‍ക്ക് നേരിട്ട് വികസനവും മറ്റും എത്തണമെങ്കില്‍ ജില്ല വിഭജിച്ച് രണ്ടാക്കണം എന്നുമാണ് സന്തോഷ് പണ്ഡിറ്റിന്റെ വാദം. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.മലപ്പുറം ജില്ലാ ഉടനെ രണ്ടാക്കി വിഭജിക്കണം എന്നാണ് എന്റെ നിരീക്ഷണം.. പ്രായോഗിക തലത്തിൽ ഇങ്ങനെ വിഭജിക്കുന്നത് അവിടുത്തെ ജനങ്ങൾക്ക് സേവനങ്ങൾ, വികസനം കൂടുതൽ ലഭിക്കുവാൻ കാരണമാകും. 47 ലക്ഷം ആളുകൾ മലപ്പുറം ജില്ലയിൽ മാത്രം ജീവിക്കുന്നു. അതിവേഗം വളരുന്ന ജനസംഖ്യ ആണ് മലപ്പുറത്തിലേത്..മൊത്തം കേരളത്തിലെ 7 ലിൽ ഒരാൾ ഈ ജില്ലയിൽ നിന്നാണ് എന്നർത്ഥം . അതിനാൽ ഈ ജില്ലയെ മലപ്പുറം, തിരൂർ എന്നിങ്ങനെ രണ്ടായി വിഭജിക്കണം
