January 2, 2026

കുത്തിവിഴ്ത്തിയ ശേഷം കാമുകന്റെ സ്വകാര്യ ഭാഗങ്ങള്‍ കാമുകി മുറിച്ചുമാറ്റി

  • January 2, 2026
  • 0 min read
കുത്തിവിഴ്ത്തിയ ശേഷം കാമുകന്റെ സ്വകാര്യ ഭാഗങ്ങള്‍ കാമുകി മുറിച്ചുമാറ്റി

മുംബൈ: കാമുകനെ വിളിച്ചുവരുത്തി കുത്തിവിഴ്ത്തിയ ശേഷം സ്വകാര്യഭാഗങ്ങള്‍ മുറിച്ച് മറ്റി. മുംബൈ സാന്താക്രൂസ് കലിനയിലാണ് സംഭവം. പ്രതിയെ പിടികൂടാനായി പൊലീസ് മുംബൈ നഗരത്തില്‍ പരക്കം പായുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകനെ ന്യൂഇയര്‍ ആഘോഷിക്കാനായാണ് 25കാരി താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.കാമുകനെ ആക്രമിക്കാനായി മൂര്‍ച്ചകൂട്ടിയ ഒരു കത്തിയും കയ്യില്‍ കരുതിയിരുന്നു. പലതവണ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും കാമുകന്‍ കേട്ടിരുന്നില്ലെന്ന് ഇവര്‍ പോലീസിനൊട് പറഞ്ഞു. പുതുവര്‍ഷദിനമായ വ്യാഴാഴ്ച്ച പുലര്‍ച്ചെയും ഇരുവരും തമ്മില്‍ വിവാഹക്കാര്യം പറഞ്ഞ് തര്‍ക്കമായി. പിന്നാലെയാണ് യുവതി സൂക്ഷിച്ചുവച്ചിരുന്ന കത്തിയെടുത്ത് ഇയാളുടെ സ്വകാര്യഭാഗങ്ങള്‍ വെട്ടിമുറിച്ചത്. അതിഗുരുതരമായി പരുക്കേറ്റ് ചോരയൊഴുകിയ നിലയില്‍ 45കാരന്‍ ഒരു വിധത്തില്‍ വീട്ടില്‍ നിന്നും പുറത്തേക്കുവന്ന് സഹോദരനെ വിളിച്ചു. അധികം വൈകാതെ സഹോദരനെത്തി ഇയാളെ വിഎന്‍ ദേശായി ആശുപത്രിയിലെത്തിച്ചു. കുറ്റകരമായ ഭീഷണിയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുവതിക്കെതിരെ പൊലീസ് െേകസടുത്തു. പ്രതിയെ പിടികൂടാനായി പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *