March 23, 2026

പാലൊഴിച്ച് പ്രതിഷേധിച്ച യുവാവിന്റേത് നാടകമെന്ന് സഹകര്‍ഷകര്‍

  • January 2, 2026
  • 0 min read
പാലൊഴിച്ച് പ്രതിഷേധിച്ച യുവാവിന്റേത് നാടകമെന്ന് സഹകര്‍ഷകര്‍

കൊല്ലം :പാലിന് അര്‍ഹമായ വില ലഭിക്കുന്നില്ല, ജീവനക്കാര്‍ തന്നോട് കടുത്ത വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് പാല്‍ തലയിലൊഴിച്ച് പ്രതിഷേധിച്ച ക്ഷീര കര്‍ഷകനെതിരെ പ്രദേശത്തെ നിരവധി കര്‍ഷകര്‍ രംഗത്ത് എത്തി. പരവൂര്‍ നെടുങ്ങോലം കൂനയില്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് മുന്നില്‍ കഴിഞ്ഞ ദിവസമാണ് നെടുങ്ങോലം സ്വദേശി വിഷ്ണു ശരീരത്തിലൂടെ പാലൊഴിച്ച് പ്രതിഷേധിച്ചത്.വിഷ്ണു സൊസൈറ്റിയില്‍ എത്തിക്കുന്ന പാലിന് ഗുണനിലവാരം ഇല്ലെന്നു കര്‍ഷകര്‍ പറയുന്നു. പശു കച്ചവടക്കാരന്‍ ആയ വിഷ്ണു പശു പ്രസവിച്ചയുടന്‍ പാല്‍ കറന്ന് എത്തിക്കുന്നത് പതിവാണെന്നും ഈ മഞ്ഞപ്പാല്‍ സൊസൈറ്റിയില്‍ എത്തുന്ന മറ്റു പാലിന്റെ കൂടെ കലര്‍ത്തുമ്പോള്‍ മുഴുവന്‍ പാലും പിരിഞ്ഞു പോകുന്നതാണ് രീതി എന്നും ക്ഷീരകര്‍ഷകര്‍ പറയുന്നു.സൊസൈറ്റി പൂട്ടിക്കുമെന്ന് പലതവണ ഭീഷണി മുഴക്കിയിട്ടുള്ള വിഷ്ണു ഇത്തരം ഗൂഢ ലക്ഷ്യത്തോടെയാണ് സൊസൈറ്റിക്ക് മുന്നിലെത്തി പാല്‍ തലയിലൂടെ ഒഴിച്ചതെന്നാണ് മറ്റ് കര്‍ഷകര്‍ പറയുന്നത. . സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ റീച്ച് ഉണ്ടാക്കാനുള്ള തന്ത്രമായിരുന്നുവെന്നും ആക്ഷേപമുണ്ട്. വിഷ്ണുവിന്റെ പാല്‍ സ്വീകരിക്കേണ്ട എന്നത് പൊതുയോഗ തീരുമാനമായിരുന്നു. ഇയാളുടെ പാല്‍ സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ ഭൂരിഭാഗം ക്ഷീരകര്‍ഷകരും ഈ സൊസൈറ്റിയില്‍ പാല്‍ കൊടുക്കില്ലെന്ന നിലപാടിലാണ്. .

Leave a Reply

Your email address will not be published. Required fields are marked *