കരിഷ്മ കപൂര്‍ വീണ്ടും ഫാഷന്‍ ലോകത്തേക്ക്
‘റെഡ് ചോഗ സെറ്റ്’ സോഷ്യല്‍ മീഡിയയില്‍ തരംഗം ബോളിവുഡ് സൂപ്പര്‍ത്താരം കരിഷ്മ കപൂര്‍ വീണ്ടും ഫാഷന്‍ ലോകത്തിന്റെ മാസ്മരികലോകത്ത്. ഒരു ആഘോഷ വേളയില്‍ താരം അണിഞ്ഞ മനോഹരമായ ‘റെഡ് ചോഗ സെറ്റ്’ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മിനിമലിസവും ആഢ്യത്വവും ഒത്തുചേരുന്ന താരത്തിന്റെ ഈ ലുക്ക് ഇതിനോടകം തന്നെ ഫാഷന്‍ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രശസ്ത ഡിസൈനര്‍ പുനിത് ബാലാനയുടെ കളക്ഷനില്‍ നിന്നുള്ള ‘സുര്‍ഖ് ലാല്‍ ചാന്ദി തില്ല ആലിയ ചോഗ സെറ്റ്’ (Surkh Lal Chandi Tilla Alia Choga) ആണ് കരിഷ്മ തെരഞ്ഞെടുത്തത്. ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തനായ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനറാണ് പുനിത്.കടും ചുവപ്പ് നിറത്തിലുള്ള ഈ കുര്‍ത്തയില്‍ വെള്ളി നൂലുകള്‍ കൊണ്ട് തുന്നിയ ‘തില്ല’ എംബ്രോയ്ഡറി വര്‍ക്കുകള്‍ വസ്ത്രത്തിന് ഒരു രാജകീയ പ്രൗഢി നല്‍കുന്നു. ലളിതമായ നെക്ക് ഡിസൈനും കൈകളിലെ ചെറിയ എംബ്രോയ്ഡറിയും താരത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. മാച്ചിംഗ് ആയ സ്‌ട്രെയിറ്റ് പാന്റും സുതാര്യമായ ഷീര്‍ ദുപ്പട്ടയുമാണ് ഇതിനൊപ്പം താരം ധരിച്ചത്. വസ്ത്രത്തിന് അനുയോജ്യമായ രീതിയില്‍ ‘ഫിസി ഗോബ്ലറ്റ്’ ബ്രാന്‍ഡിന്റെ മനോഹരമായ ജുട്ടികളും കരിഷ്മ അണിഞ്ഞിരുന്നു.ഇതിന്റെ വില കേട്ട് അമ്പരന്ന് ആരാധകര്‍. കാണാന്‍ വളരെ ലളിതമെന്ന് തോന്നുമെങ്കിലും ഈ വസ്ത്രത്തിന്റെ വില അല്പം കൂടുതലാണ്. ഡിസൈനര്‍ വെബ്‌സൈറ്റ് പ്രകാരം ഈ ‘റെഡ് ചോഗ’ സെറ്റിന്റെ വില ഏകദേശം 58,300 രൂപയാണ്. താരം ധരിച്ച ജുട്ടികള്‍ക്ക് മാത്രം 4,490 രൂപയോളം വിലവരും. മിനിമല്‍ മേക്കപ്പ്, മാക്‌സിമം സ്‌റ്റൈല്‍ കരിഷ്മയുടെ സ്‌റ്റൈലിംഗിലെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ലാളിത്യമാണ്. അമിതമായ ആഭരണങ്ങള്‍ ഒഴിവാക്കി, കല്ലുകള്‍ പതിപ്പിച്ച ചെറിയ കമ്മലുകള്‍ മാത്രമാണ് താരം ഉപയോഗിച്ചത്. വളരെ സ്വാഭാവികമായ മേക്കപ്പും ലളിതമായ ഹെയര്‍സ്‌റ്റൈലും കരിഷ്മയുടെ ലുക്കിന് പൂര്‍ണ്ണത നല്‍കി.സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ‘പ്രായം കൂടുന്തോറും സൗന്ദര്യം വര്‍ദ്ധിക്കുന്നു’,




