ഒരുമിച്ച് ജീവിച്ചു, ഒരുമിച്ച് യാത്രയായി: വാഹനാപകടത്തിൽ ബന്ധുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവല്ല പുതുവർഷ തലേന്ന് രാത്രിയിലുണ്ടായ വാഹനാപകടത്തിൽ അയൽവാസികളായ സഹോദരങ്ങളുടെ മക്കൾക്ക് ദാരുണാന്ത്യം.ചെറുതന പഞ്ചായത്തിലെ പോച്ച തുണ്ടത്തിൽ മധുസുതൻ സരള ദമ്പതികളുടെ മകൻ മണിക്കുട്ടൻ എന്ന് വിളിക്കുന്ന (മനു- 31) ,13 ചിറ സുരേഷ് – ബീന എന്നിവരുടെ മകൻ (സുബീഷ് – 27)എന്നിവരാണ് മരിച്ചത്.മണിക്കുട്ടന്റെ മാതാവ് സരളയും സുബീഷിന്റെ പിതാവ് സുരേഷും സഹോദരങ്ങളാണ്.കഴിഞ്ഞ രാത്രിയിൽ പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിന് സമീപം അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിലാണ് അപകടം നടന്നത്.സ്കൂട്ടറിൽ യാത്ര ചെയ്ത യുവാക്കൾ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.മണിക്കുട്ടൻ സംഭവ സ്ഥലത്ത് വച്ചും സുബീഷ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.ഇരട്ടകളെപ്പോലെ ജീവിതത്തിലും മരണത്തിലും അവർ ഒന്നിച്ചാണ് യാത്രയായത്.
