മൂന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ വീണ്ടും വിജയം
മൂന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയം. താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി വേണു, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് രോഹിണി എന്നിവരാണ് വീണ്ടും വിജയിച്ചത്. ജി.വേണു യുഡിഎഫ് കോൺഗ്രസ് സ്ഥാനാർത്ഥിയായി ചത്തിയറ തെക്ക് വാർഡിൽ നിന്നാണ് ഇത്തവണ വിജയം നേടിയത്. പ്രസിഡന്റ് പദം വനിത ജനറൽസംവരണമായ ഇവിടെ യുഡിഎഫ് നറുക്കെടുപ്പിൽ ഭരണ തുടർച്ച നേടിയിട്ടുണ്ട്. എൽഡിഎഫ് പാനലിൽ സി പി എം പ്രതിനിധിയായി മത്സരിച്ച സ്വപ്ന സുരേഷ് ഇടപ്പോൺ ബ്ലോക്ക് ഡിവിഷനിൽ നിന്നാണ് വീണ്ടും വിജയിച്ചത്. കണ്ണനാകുഴി ബ്ലോക്ക് ഡിവിഷനിൽ എൽഡിഎഫ് (സി പി ഐ , സ്ഥാനാർത്ഥിയായി മത്സരിച്ചാണ് രോഹിണി വീണ്ടും വിജയം കൊയ്തത്. പ്രസിഡന്റ് പദം അലങ്കരിച്ചിരുന്ന ഇവർക്ക് പക്ഷേ ഇത്തവണ അംഗങ്ങളായിരിക്കാൻ മാത്രമേ കഴിയൂ എന്നുള്ളതും ശ്രദ്ധേയമാണ്
