എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍
കണ്ണൂര്‍ :എംഡിഎംഎയുമായി ദമ്പതികള്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ തയ്യില്‍ സ്വദേശി രാഹുല്‍ എന്ന ഷാഹുല്‍ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 70 ഗ്രാമില്‍ അധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്‌ക്വാഡും നടത്തിയ റെയ്ഡിലാണ് ദമ്പതികളില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ്, എസിപി പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം നടന്ന റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ബെംഗളൂരുവില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദും നജ്മയും മയക്കുമരുന്ന് കൈമാറാന്‍ ലക്ഷ്യമിട്ടാണ് കണ്ണൂരിലെത്തിയത്. ഇവര്‍ക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. കണ്ണൂരില്‍ രാസലഹരി കൈമറാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്.
