February 5, 2026

വഴിയാത്രക്കാര്‍ക്കിടയിലേയ്ക്ക് ബസ് ഇടിച്ചുകയറി നാലുപേര്‍ക്ക് ദാരുണാന്ത്യം

  • December 30, 2025
  • 0 min read
വഴിയാത്രക്കാര്‍ക്കിടയിലേയ്ക്ക് ബസ് ഇടിച്ചുകയറി നാലുപേര്‍ക്ക് ദാരുണാന്ത്യം

മുംബൈ: കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിലെ ഭാണ്ഡൂപില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടിന്റെ (ബെസ്റ്റ്) ബസ്സാണ് അപകടമുണ്ടാക്കിയത്. പിറകോട്ടെടുക്കുന്നതിനിടെ ബസ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ടാണ് ബസ് കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറിയതെന്ന് മുംബൈ പോലീസ് പറഞ്ഞു. എന്തുകൊണ്ടാണ് ബസ് നിയന്ത്രണം വിട്ടതെന്ന കാര്യം വ്യക്തമല്ല. അപകടത്തിന് പിന്നാലെ സ്ഥലത്ത് വലിയ പോലീസ് സംഘമെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *