March 23, 2026

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

  • December 30, 2025
  • 0 min read
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം തോന്നയ്ക്കല്‍ എ.ജെ കോളെജിന് മുന്നിലെ ദേശീയപാതയിലായിരുന്നു സംഭവം. വാഹനത്തിന്റെ മുന്‍ ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഉടമയായ കൊല്ലം സ്വദേശി കാര്‍ ദേശീയപാതയോരത്തേക്ക് ഒതുക്കി നിര്‍ത്തിയതിനാല്‍ ആര്‍ക്കും പരുക്കുണ്ടായില്ല. കാര്‍ നിര്‍ത്തിയതിന് പിന്നാലെ ശക്തമായി പുകയും തീയും ഉയര്‍ന്നെങ്കിലും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ദേശീയപാത നിര്‍മാണ തൊഴിലാളികളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

തൊഴിലാളികള്‍ സമീപത്ത് നിന്നും ചെറിയ പൈപ്പ് എത്തിച്ച് കാറിലേക്ക് വെള്ളം ഒഴിച്ചും, നാട്ടുകാര്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഫയര്‍ എസ്റ്റിഗ്യുഷര്‍ കാറിലേക്ക് പ്രവര്‍ത്തിപ്പിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്‍ജിനില്‍ നിന്നും പുക ഉയരുന്നത് തുടര്‍ന്നതോടെ ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി അരമണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *