February 5, 2026

വിടുകള്‍ക്ക മുന്നില്‍ ചുവന്ന അടയാളം, ജനങ്ങള്‍ പരിഭ്രാന്തിയില്‍

  • December 30, 2025
  • 0 min read
വിടുകള്‍ക്ക മുന്നില്‍ ചുവന്ന അടയാളം,  ജനങ്ങള്‍ പരിഭ്രാന്തിയില്‍

നേമം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് ലെയ്ന്‍, ജെപി ലെയ്ന്‍ തുടങ്ങിയ ഇടറോഡുകളില്‍ ചില വീടുകള്‍ക്ക് മുന്നിലെ തൂണുകളില്‍ ചുവപ്പുനിറത്തില്‍ അടയാളം പ്രത്യക്ഷപ്പെട്ടത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നേമം പോലീസ് അന്വേഷിക്കുന്നുണ്ട്.മാസ്‌ക് ധരിച്ച ഒരാള്‍ പകല്‍ സമയത്ത് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി വീടിനു മുന്നില്‍ ചുവപ്പുനിറം അടയാളപ്പെടുത്തുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതായി റെസിഡെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.രാത്രികാലങ്ങളില്‍ എത്തി കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ വീടുകള്‍ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ചുവപ്പു മാര്‍ക്ക് അടയാളപ്പെടുത്തുന്നതെന്ന സംശയമാണ് നാട്ടുകാര്‍ക്ക്. വീട്ടുടമകള്‍ ജാഗ്രത പാലിക്കണമെന്ന് നേമം പോലീസ് അറിയിച്ചിരിക്കുകയാണെന്നും നാലുവര്‍ഷം മുന്‍പ് സമാനരീതിയില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ച് നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നതായും ഫ്രാന്‍സ് സെക്രട്ടറി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *