February 5, 2026

ജില്ലാ സെക്രട്ടറി സ്ഥാനനിഷേധം; വിജയുടെ ടിവികെ വനിതാ നേതാവ് അജിത ആഗ്നൽ ജീവനൊടുക്കാൻ ശ്രമിച്ചു, നില ഗുരുതരം

  • December 27, 2025
  • 0 min read
ജില്ലാ സെക്രട്ടറി സ്ഥാനനിഷേധം; വിജയുടെ ടിവികെ വനിതാ നേതാവ് അജിത ആഗ്നൽ ജീവനൊടുക്കാൻ ശ്രമിച്ചു, നില ഗുരുതരം

വിജയ് പാര്‍ട്ടി (തമിഴക വെട്രി കഴകം) വനിതാ നേതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു, ജില്ലാ സെക്രട്ടറി ആക്കിയില്ലെന്ന നിരാശ, തൂത്തുക്കുടി സ്വദേശി അജിത ആഗ്നലാണു ജീവനൊടുക്കാന്‍ ശ്രമിച്ചത്. നില ഗുരുതരംരണ്ടു വര്‍ഷത്തിലേറെ സജീവമായി പ്രവര്‍ത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ടിവികെ (തമിഴക വെട്രി കഴകം) വനിതാ നേതാവ് ഗുരുതര നിലയില്‍ തുടരുന്നു. തൂത്തുക്കുടി സ്വദേശി അജിത ആഗ്നലാണു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ടിവികെ തൂത്തുക്കുടി സെന്‍ട്രല്‍ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അജിത ആഗ്നലും അനുയായികളും കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രസിഡന്റ് വിജയ്യുടെ കാര്‍ തടയുകയും നടന്റെ വീടിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *