February 5, 2026

സ്വര്‍ണ്ണക്കൊള്ള ഡി മണിയെയും കൂട്ടാളി ശ്രീകൃഷ്ണനെയും എസ് ഐ ടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

  • December 27, 2025
  • 0 min read
സ്വര്‍ണ്ണക്കൊള്ള ഡി മണിയെയും കൂട്ടാളി ശ്രീകൃഷ്ണനെയും എസ് ഐ ടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

പത്തനംതിട്ട :ശബരിമല സ്വര്‍ണ മോഷണക്കേസില്‍ ഡി മണിയെയും കൂട്ടാളി ശ്രീകൃഷ്ണനെയും ഇന്ന് എസ് ഐ ടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.. ഡിണ്ടിഗലില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്.ശബരിമലയിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ഇവരില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് മാത്രമാകും ഇവരെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിക്കുക. നിലവില്‍ വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ വീണ്ടും എസ്‌ഐടി ചോദ്യം ചെയ്യും.ചെന്നൈയില്‍ എത്തിയ എസ്‌ഐടിയുടെ പ്രത്യേക സ്‌ക്വാഡ് ഡി മണി എന്ന ബാലമുരുകനെ കണ്ടെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. ചെന്നൈയില്‍ വച്ച് ഡയമണ്ട് മണിയുടെ ചോദ്യം ചെയ്യല്‍ തുടരുന്ന ഘട്ടത്തില്‍ തന്നെയാണ് ഇയാളുടെ കൂട്ടാളി ശ്രീ കൃഷ്ണനെ എസ് ഐ ടിയുടെ മറ്റൊരു സംഘം കണ്ടെത്തിയതും ചോദ്യം ചെയ്യല്‍ ആരംഭിച്ചതും.വിഗ്രഹക്കടത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും ചോദ്യം ചെയ്യുന്നത്. ശ്രീകൃഷ്ണന്റെ മുന്‍കാല കേസുകളുടെ വിവരങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *