February 5, 2026

താലൂക്ക് ഓഫീസിന് മുന്നിൽ ഓട്ടോ അപകടം; ഡ്രൈവർക്ക് പരിക്ക്

  • December 27, 2025
  • 0 min read
താലൂക്ക് ഓഫീസിന് മുന്നിൽ ഓട്ടോ അപകടം; ഡ്രൈവർക്ക് പരിക്ക്


പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസിന് മുന്നിൽ ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവറെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. മുന്നിൽ പോയ കാർ ഇടവഴിയിലേക്ക് കയറുന്നതിനിടെ പിന്നിലുണ്ടായിരുന്ന ഓട്ടോയിൽ തട്ടുകയും, തുടർന്ന് ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
സംഭവത്തെ തുടർന്ന് പ്രദേശത്ത് നേരിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *