കോണ്‍ക്രീറ്റ് പാളി തകര്‍ന്ന് വീണു; ഹാര്‍ബറില്‍ ഗര്‍ത്തം
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച ബെര്‍ത്തിന്റെ മധ്യഭാഗത്തെ കോണ്‍ക്രീറ്റ് തകര്‍ന്ന് വീണു. കാലപഴക്കത്താല്‍ കോണ്‍ക്രീറ്റ് തകര്‍ന്നാണ് വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. കോസ്‌ററല്‍ പൊലീസിനായി നിര്‍മിക്കുന്ന ബെര്‍ത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനിടെയാണ് സമീപത്തെ പഴയ ബെര്‍ത്തില്‍ കുഴി രൂപപ്പെട്ടത്. ബെര്‍ത്തിന് അടിവശത്ത് കടലാണ്. ഏകദേശം രണ്ടാള്‍ താഴ്ചയില്‍ കുഴി രൂപപ്പെട്ടത് മത്സ്യത്തൊഴിലാളികള്‍ക്കും ഭീഷണിയാണ്.മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച് പണിത ലേലപ്പുര, ബോട്ട് ഷെഡ് ഇവയോട് ചേര്‍ന്ന് കടലിലേക്ക് നീണ്ടു നില്‍ക്കുന്ന ബെര്‍ത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.തീരദേശ പൊലീസിന്റെ ബോട്ട് നിര്‍ത്താനുള്ള പുതിയ ബെര്‍ത്തു നിര്‍മാണത്തിനായി ക്രെയിന്‍ എത്തിച്ച് പഴയ ബെര്‍ത്തില്‍ കയറിയപ്പോഴാണ് ബെര്‍ത്ത് തകര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു
