February 5, 2026

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതി

  • December 27, 2025
  • 1 min read
ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതി

വടക്കഞ്ചേരി പഞ്ചായത്ത് കോണ്‍ഗ്രസ് അംഗം ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതി. 21- വാര്‍ഡില്‍ നിന്നും വിജയിച്ച സുനില്‍ ചവിട്ടുപാടമാണ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ 15-ാം വാര്‍ഡില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് അംഗമായ സി കണ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹര്‍ജിക്കാരന്റെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേ സമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് കോടതി പറഞ്ഞു, മൂന്നാഴ്ച്ചക്കകം എതിര്‍കക്ഷികള്‍ വാദം പൂര്‍ത്തിയാക്കണമെന്നാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ നിര്‍ദേശം. ഇത് സമാന ഹര്‍ജിക്കാര്‍ക്ക് വലിയ പ്രതിക്ഷ നല്‍കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *