തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്: അനുനയ ശ്രമങ്ങള്‍ പാളി; ‘അപമാനിതയായെന്ന്’ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ, ബി ജെ പിയില്‍ അസ്വസ്ഥത
തിരുവനന്തപുരം :ശ്രീലേഖ കലിപ്പിലാണ്, തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്, ബി ജെ പി യുടെ അനുനയ ശ്രമങ്ങള്‍ പാളുന്നു, താന്‍ അപമാനിതയായെന്ന വികാരം ശ്രീലേഖ നേതാക്കളോട് പങ്കുവച്ചുവെന്നാണ് വിവരം.അതൃപ്തി പ്രകടമാക്കി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. താന്‍ അപമാനിതയായെന്ന വികാരം ശ്രീലേഖ നേതാക്കളോട് പങ്കുവച്ചുവെന്നാണ് അറിയുന്നത്. ശ്രീലേഖയെ അനുനയിപ്പിക്കാന്‍ പല ശ്രമങ്ങളും നേതാക്കള്‍ നടത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. എങ്കിലും സമവായ ശ്രമം തുടരുകയാണ്.പുതിയ മേയര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആശംസ പോസ്റ്റ് പോലും ശ്രീലേഖ പങ്കുവച്ചിട്ടില്ല. ഇന്നലെ മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ശ്രീലേഖയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്നായിരുന്നു വി വി രാജേഷിന്റെ വിശദീകരണം.




