May 15, 2026

യാത്രാ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

  • December 26, 2025
  • 0 min read
യാത്രാ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്ന്      മുതല്‍ പ്രാബല്യത്തില്‍

യാത്രാ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.600 കോടിയുടെ അധികവരുമാനം ലക്ഷ്യമിട്ടാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള റെയില്‍വേയുടെ നീക്കം.215 കിലോമീറ്റര്‍ വരെയുള്ള ഓര്‍ഡിനറി ക്ലാസുകളിലെ യാത്രാനിരക്കില്‍ മാറ്റമില്ല. എന്നാല്‍ ഓര്‍ഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററില്‍ കൂടുതലാണെങ്കില്‍ നിരക്ക് കൂടും.മുംബൈ പോലുള്ള നഗരങ്ങളിലെ സബര്‍ബന്‍ ട്രെയിനുകളിലും നിലവിലെ നിരക്ക് തുടരും. പ്രതിമാസ സീസണ്‍ ടിക്കറ്റ് നിരക്കും കൂടില്ല. ഇത്രയുമാണ് മാറ്റമില്ലാത്ത വിഭാഗങ്ങള്‍.500 കിലോമീറ്റര്‍ ദൂരമുള്ള നോണ്‍ എസി യാത്രയ്ക്ക് 10 രൂപ അധികമായി നല്‍കേണ്ടി വരും. ഉദാഹരണത്തിന് തിരുവനന്തപുരം മുതല്‍ ചെന്നൈ വരെ പോകാന്‍ 10 രൂപ അധികം കരുതണം.സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ല എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.2018ന് ശേഷം ഇന്ത്യയില്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്നും നടത്തിപ്പ് ചെലവ് വര്‍ധിച്ചതിനാലാണ് ഇപ്പോള്‍ ചാര്‍ജ് കൂട്ടുന്നതെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *