മുണ്ടക്കയത്തും പുലി : ജനം ഭീതിയില്‍
വീണ്ടും പുലി പേടിയില്‍ മലയോര ജനത. കൊക്കയാര്‍ പഞ്ചായത്ത് വെബ്ലിയില്‍ കേഴമാനിന്റ ശരീര ഭാഗങ്ങള്‍ പാതിഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പുലി പിടിച്ചതായി സംശയം. കള്ളി വയലില്‍ മാത്തച്ചന്റെ റബര്‍തോട്ടത്തിലാണ് കഴിഞ്ഞ ദിവസം കേഴയുടെ ശരീര ഭാഗങ്ങള്‍ കാണപ്പെട്ടത്. ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യമുള്ളതായും പറയപ്പെടുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതിന്റ തൊട്ടടുത്ത ഭാഗമായ കുറ്റിപ്ലാങ്ങാട് പുലി വളര്‍ത്തു മൃഗങ്ങളെ പിടിച്ചതായും , കൊക്കയാര്‍ പാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ പുലിയെ കണ്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ വനം വകുപ്പ് ഇക്കാര്യത്തില്‍ നിസ്സംഗത തുടരുന്നതായും പുലിയെ കെണിവെച്ച് പിടിക്കുന്നതിനുള്ള നടപടികളില്‍ മെല്ലപ്പോക്ക് തുടരുന്നതായും ആരോപണം ഉയരുന്നുണ്ട്. മനുഷ്യ ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്ന പുലിയെ പിടികൂടുന്ന നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
