മലയാളി ട്രെയിനില്‍ നിന്ന് വീണു മരിച്ചു
മുംബൈ സിന്ധുദുര്‍ഗ്ഗിന് സമീപം ട്രെയിനില്‍ നിന്ന് വീണ് മലയാളി സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. രാജ്കോട്ട് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന ആലപ്പുഴ ചേര്‍ത്തല സ്വദേശി ജി. റെന്നീസ് (52) ആണ് മരിച്ചത്.രത്‌നഗിരിക്കും മഡ്ഗാവിനും ഇടയില്‍ 22/12/2025 രാത്രി 10 മണിക്ക് ശേഷമാണ് ഇദ്ദേഹത്തെ യാത്രയ്ക്കിടെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ കങ്കാവലി (Kankavali) – സിന്ധുദുര്‍ഗ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.


