എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
എറണാകുളം:എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയെ തുടർ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റി. എല്ലാവരുടെയും പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും ആശുപത്രി അധികൃതർ നന്ദി അറിയിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശസ്ത്രക്രിയ പൂർണ വിജയത്തിലേക്ക് കടക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകരെന്നും അറിയിച്ചു.



