March 14, 2026

മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

  • December 22, 2025
  • 0 min read
മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

മാവേലിക്കര: വിഎസ്എം ആശുപത്രിയിൽ വൃക്കയിലെ കല്ലു നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു.ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്ത്.തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.കീ ഹോൾ ശസ്ത്രക്രിയയാണ് നടത്തിയത്. ശസ്ത്രക്രിയ തുടങ്ങിയപ്പോൾ രക്തക്കുഴലിൽ രക്ത സ്രാവം ഉണ്ടായി. തുടർന്ന് ഓപ്പൺ സർജറിക്ക് വിധേയയാക്കി. ഇത് പൂർത്തിയാക്കിയ ശേഷമാണ് മരണം സംഭവിച്ചതെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക

Leave a Reply

Your email address will not be published. Required fields are marked *