February 5, 2026

രാഷ്ട്രീയ വൈരത്തിന് വിരാമം; താക്കറെ സഹോദരന്മാര്‍ ഒരുമിച്ച് ബി.എം.സി പോരാട്ടത്തിന്

  • December 22, 2025
  • 1 min read
രാഷ്ട്രീയ വൈരത്തിന് വിരാമം; താക്കറെ സഹോദരന്മാര്‍ ഒരുമിച്ച് ബി.എം.സി പോരാട്ടത്തിന്

മുംബൈ പിടിക്കാന്‍ താക്കറെ സഹോദരന്മാര്‍ ഒരുമിക്കുന്നു വര്‍ഷങ്ങളോളം നീണ്ട രാഷ്ട്രീയ വൈരത്തിന് വിരാമമിട്ട് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തിരഞ്ഞെടുപ്പില്‍ താക്കറെ സഹോദരന്മാര്‍ ഒരുമിക്കുന്നു.ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (UBT)യും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും (MNS) തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍.അടുത്ത മാസം നടക്കുന്ന ബിഎംസി തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമുന്നണിയായി മത്സരിക്കും.227 സീറ്റുകളുള്ള ബിഎംസിയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേന (UBT) 157 സീറ്റുകളിലും രാജ് താക്കറെയുടെ MNS 70 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തും.ഉദ്ധവ് താക്കറെയുമായി ചേര്‍ന്ന് നിന്നിരുന്ന ശരദ് പവാറിന്റെ എന്‍സിപിക്ക് 15 സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. രാജ് താക്കറെ സഖ്യത്തിലേക്ക് എത്തിയതോടെ കോണ്‍ഗ്രസ് ഈ മുന്നണിയില്‍ നിന്ന് പിന്മാറി; മുംബൈയില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നിലവില്‍ ഭരണം നടത്തുന്ന ഏകനാഥ് ഷിന്‍ഡെ-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി മുംബൈയുടെ ഭരണം തിരിച്ചുപിടിക്കുക എന്നതാണ് ഈ പുതിയ ‘താക്കറെ സഖ്യ’ത്തിന്റെ പ്രധാന ലക്ഷ്യം.ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് ശേഷം താക്കറെ കുടുംബത്തിലെ രണ്ട് ശക്തനായ നേതാക്കള്‍ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ്.2022ല്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേന പിളര്‍ന്നതിന് ശേഷമുള്ള ഉദ്ധവ് താക്കറെയുടെ ഏറ്റവും നിര്‍ണായകമായ രാഷ്ട്രീയ പരീക്ഷണമായാണ് ഈ സഖ്യത്തെ വിലയിരുത്തുന്നത്.താക്കറെ സഹോദരന്മാരുടെ ഐക്യം മുംബൈയിലെ മറാത്താ വോട്ടുകള്‍ ഏകീകരിക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *