February 6, 2026

അനധികൃത സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് ദൈവപ്പുര സ്വദേശിക്ക് ദാരുണാന്ത്യം

  • December 22, 2025
  • 0 min read
അനധികൃത സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് ദൈവപ്പുര സ്വദേശിക്ക് ദാരുണാന്ത്യം

വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റ് ദാരുണാന്ത്യം; മരിച്ചത് ദൈവപ്പുര സ്വദേശി വിൽസൺ. തിരുവനന്തപുരംപാലോട് പെരിങ്ങമ്മല ദൈവപ്പുരയിൽ സോളാർ വേലിയിൽ നിന്നും ഷോക്കേറ്റ് ദൈവപ്പുര സ്വദേശി വിൽസൺ മരണപ്പെട്ടു. . ഞായറാഴ്ച ഉച്ചയോടെ ആടിന് തീറ്റയ്ക്കായി തോല് വെട്ടാൻ പോയതായിരുന്നു വിൽസൺ.ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇക്ബാൽ കോളേജിന് പിൻഭാഗത്തുള്ള വസ്തുവിൽ വിൽസണെ മരിച്ച നിലയിൽ കണ്ടെത്തിയത്.ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ആണ് മരിച്ച വിൽസൺ. അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പാലോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *