സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ്‌ഹിന്ദ്’ വിളിച്ച് ചിരിച്ചു; വര്‍ക്കല നഗരസഭയില്‍ എല്‍ഡിഎഫ് കൗണ്‍സിലറുടെ നടപടി ചര്‍ച്ചയായി
തിരുവനന്തപുരം :വര്‍ക്കല നഗരസഭ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിജ്ഞാവാചകം ചൊല്ലിയതിന് ശേഷം ജയ്ഹിന്ദ് എന്നു പറഞ്ഞ എല്‍ഡിഎഫ് കൗണ്‍സിലര്‍ പൊട്ടിച്ചിരിച്ചു. കുരയ്ക്കണ്ണി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചു വന്ന അഖില ജി എസ് ആണ് സത്യപ്രതിജ്ഞ ചടങ്ങിനിടെ പൊട്ടിച്ചിരിച്ചു കൊണ്ട് വേദിയിലിരുന്ന എആര്‍ഒ ധന്യയെ കെട്ടിപ്പിടിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു വന്ന താന്‍ അറിയാതെ ജയ്ഹിന്ദ് എന്ന് പറഞ്ഞു പോയതാണെന്നാണ് കൗണ്‍സിലര്‍ വ്യക്തമാക്കിയത്. എന്നാല്‍ കൗണ്‍സിലര്‍ ജയ്ഹിന്ദ് എന്ന് പറഞ്ഞത് അറിയാതെ പറഞ്ഞു പോയതാണെന്നും, അതില്‍ പ്രത്യേകിച്ച് പാര്‍ട്ടി നടപടിയൊന്നുമെടുക്കില്ലായെന്നും സിപിഎം വര്‍ക്കല ഏരിയ സെകട്ടറി എം കെ യൂസഫ് വ്യക്തമാക്കി. രാജ്യ സ്നേഹമുള്ള ആര്‍ക്കും ജയ്ഹിന്ദ് എന്ന് പറയാമെന്നും അതില്‍ തെറ്റില്ലെന്നും മറ്റുളള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൗണ്‍സിലര്‍ അഖിലയെ ആശ്വസിപ്പിച്ചു.
