മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി സഖ്യത്തിന് വന്‍ മുന്നേറ്റം. നിലവിലെ ലീഡ് നില 133 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.ശിവസേന 46, എന്‍സിപി 35 എന്നിങ്ങനെയാണ് ലീഡ് നില. അതേസമയം, പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് 29 സീറ്റുകളിലും, എന്‍സിപി (ശരദ് പവാര്‍ വിഭാഗം) 8 സീറ്റുകളിലും, ശിവസേന (യുബിടി) വെറും 6 സീറ്റുകളിലും മാത്രമാണ് ലീഡ് ചെയ്യുന്നത്.നിലവിലെ ട്രെന്‍ഡ് അനുസരിച്ച് 200ലേറെ സീറ്റുകള്‍ മഹായുതി സഖ്യം നേടുമെന്നാണ് കരുതുന്നത്. മഹാരാഷ്ട്രയിലെ 246 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും 42 നഗര്‍ പഞ്ചായത്തുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.




